തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളില്‍ ഒന്ന് തനിക്ക് സ്വപ്ന സമ്മാനിച്ചത് പിറന്നാള്‍ സമ്മാനമായെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ 3 വര്‍ഷവും സ്വപ്ന തനിക്ക് പിറന്നാള്‍ സമ്മാനം നല്‍കിയിരുന്നെന്നും ശിവശങ്കര്‍ പറയുന്നു. ആദ്യം തന്നത് രണ്ട് വിലകൂടിയ വാച്ചുകള്‍, രണ്ടാം വര്‍ഷം ലാപ്ടോപ്, 2020 ജനുവരിയിലാണ് ഐ ഫോണ്‍ സമ്മാനിച്ചത്.
താനും സ്വപ്നയ്ക്ക് പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി ശിവശങ്കര്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിനോട് ആദ്യം സഹകരിക്കാതിരുന്ന ശിവശങ്കര്‍ പിന്നാട് എല്ലാം തുറന്നു പറയുകയായിരുന്നു.2019 ഡിസംബറില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്കു നല്‍കിയ ഐഫോണുകളിലൊന്ന് ശിവശങ്കറിന്റെ കയ്യിലാണെന്ന് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.