മൂന്ന് വേഷങ്ങളിൽ മമ്മൂട്ടി തകർത്താടിയ ‘പാലേരി മാണിക്യം’ റീ റിലീസ് മാറ്റിവച്ചു.

0
28

മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തി വൻ വിജയം നേടിയ ചിത്രം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ വീണ്ടും തിയേറ്ററുകളിലെത്തുന്നു എന്ന വാർത്തകൾ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ സെപ്റ്റംബർ ഇരുപതിന് ചിത്രം പ്രദർശനത്തിനെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത് . ഇപ്പോഴിതാ സിനിമയുടെ റീ റിലീസ് മാറ്റിവെച്ചതായുള്ള വാർത്തകളാണ് വരുന്നത്. ഒക്ടോബർ നാലിലേക്കാണ് സിനിമയുടെ റിലീസ് മാറ്റിയത്.

മഹാ സുബൈർ, എ വി അനൂപ് എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രമാണ് ഇത്. 2009-ൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ശ്വേതാ മേനോന് മികച്ച നടിക്കുള്ള പുരസ്കാരവും അടക്കം ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ നാല് അവാർഡുകൾ ആണ് പാലേരി മാണിക്യം നേടിയത് . മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ്, മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ. കഥ-ടി പി രാജീവൻ.

 

LEAVE A REPLY

Please enter your comment!
Please enter your name here