ഇടുക്കി അണക്കെട്ടു തുറന്നു വിടുന്നതിന്റെ ആദ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

0
119

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391 അടി പിന്നിട്ടതോടെ അണക്കെട്ടു തുറന്നു വിടുന്നതിന്റെ ആദ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു . ഇത് അകെ സംഭരണ ശേഷിയുടെ 86 % ആണ് . സമീപകാലത്തൊന്നും തുലാ മഴയ്ക്ക് മുൻപ് ഇടുക്കി അണക്കെട്ടിൽ ഇത്രയും ജലം സംഭരിച്ചിട്ടില്ല. കേന്ദ്ര ജല കമ്മീഷൻ ഇടുക്കി അണക്കെട്ടിൽ തിട്ടപ്പെടുത്തിയിരിക്കുന്ന ജലത്തിന്റെ അളവ്  2398.85  അടിയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ജലനിരപ്പ് 2390 .85  അടിയായതോടെ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു.  2396 . 85  അടിയിൽ ജലനിരപ്പ് ഉയർത്തുമ്പോൾ  ഓറഞ്ച് അലേർട്ടും, 2397 .85 ആകുമ്പോൾ റെഡ് അലേർട്ടും  പ്രഖ്യാപിക്കും. 1868 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോൾ ഇടുക്കി അണക്കെട്ടിലുണ്ട്. ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി മൂലമറ്റം പവർ ഹാവ്‌സിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം വർധിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ തുലാമഴ കൂടി ലഭിക്കുന്നതോടെ ഇടുക്കി അണക്കെട്ടു തുറക്കേണ്ടി വരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്കു കൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here