കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിലെ നിര്‍ണായക വ്യവസ്ഥ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാനത്തെ വിദൂര, സ്വകാര്യ വിദ്യാഭ്യാസം പൂര്‍ണമായി ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് സ്റ്റേ ചെയ്തത്.സംസ്ഥാനത്തെ വിവിധ സര്‍വകശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകളും പ്രൈവറ്റ് കോഴ്സുകളും ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകാലശാലയ്ക്ക് കീഴിലാക്കണമെന്നാണ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്. വ്യവസ്ഥയ്ക്ക് എതിരെ വിവിധ പാരലല്‍ കോളേജ് വിദ്യാര്‍ഥികളും മാനേജ്‌മെന്റുകളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സര്‍വകലാശാലയില്‍ പഠിക്കാനും ഉള്ള സ്വാതന്ത്രത്തിന്റെ ലംഘനമാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ എന്ന് ഹരജിക്കാര്‍ വാദിച്ചു.യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പുതിയ സര്‍വകലാശാല പരാജയപ്പെട്ടുവെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വ്യവസ്ഥ സ്റ്റേ ചെയ്തു സര്‍ക്കാരിനും സര്‍വകലാ ശാലകള്‍ക്കും നോട്ടീസ് അയക്കുകയായിരുന്നു. യുജിസിയോടും സര്‍ക്കാരിനോടുംകേസ് വെള്ളിയാഴ്ച പരിഗണിക്കുമ്ബോള്‍ വിശദമായ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്നു കോടതി വ്യക്തമാക്കി.