സ്വപ്ന കോൺസുൽ ജനറലിനോടൊപ്പം ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ട് : മുഖ്യമന്ത്രി

0
107

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ വന്നത് അവര്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ ആയിരുന്നെന്ന് മുഖ്യമന്ത്രി. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള കോണ്‍ടാക്‌ട് എപ്പോള്‍ എപ്പോള്‍ തുടങ്ങി എന്ന് തനിക്ക് പറയാനാവില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു. ക്ലിഫ് ഹൗസില്‍ കോണ്‍സുല്‍ ജനറലിനൊപ്പം വന്നപ്പോള്‍ അവിടെ വച്ച്‌ മുഖ്യമന്ത്രിയാണ് ശിവശങ്കറാവും യുഎഇ കോണ്‍സുലേറ്റുമായുള്ള കോണ്‍ടാക്‌ട് പോയിന്റ് എന്ന് പറഞ്ഞതായി സ്വപ്ന സുരേഷ് മൊഴി നല്‍കിയത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

ഇത്തരത്തില്‍ ശിവശങ്കറിനെ താന്‍ ചുമതലപ്പെടുത്തിയോ ഇല്ലയോ എന്ന കാര്യം ഓര്‍മയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും പറഞ്ഞു.പക്ഷേ തന്റെ ഓഫീസില്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദിച്ചാല്‍ സ്വാഭാവികമായി തന്നെ അന്നത്തെ സെക്രട്ടറി എന്ന നിലക്ക് ശിവശങ്കറിനെ ബന്ധപ്പെട്ടുകൊള്ളൂ എന്നാവും പറയുക എന്നും മുഖ്യമന്ത്രി പറഞ്ഞു.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള കോണ്‍ടാക്‌ട് എപ്പോള്‍ തുടങ്ങി എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. എനിക്ക് പറയാന്‍ കഴിയുന്ന കാര്യം നേരത്തേ ഞാന്‍ പറഞ്ഞിട്ടുണ്ട്. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലക്കാണ് അവര്‍ എന്റടുത്ത് വന്നത്. ആ നിലക്കാണ് അവരെ പരിചയം എന്ന് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് വസ്തുതയും,”മുഖ്യമന്ത്രി പറഞ്ഞു.

 

“കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തെല്ലാം, മിക്കവാറും സമയത്ത് അവര്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. കോണ്‍സുലേറ്റ് ജനറല്‍ അങ്ങനെ വന്നു കാണേണ്ടതുണ്ടോ അങ്ങനെ വരാന്‍ പറ്റുമോ എന്നെല്ലാം ചോദിക്കുന്നുണ്ട്. ഒരു മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതിന് യാതൊരു സാംഗത്യവും ഇല്ല. സാധാരണ ഗതിയില്‍ പല നിലക്ക് കാണുമല്ലോ. അവരുടെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നത് അടക്കം. പോയാലും ഇല്ലെങ്കിലും മുഖ്യമന്ത്രിയെന്ന നിലക്ക് ആ മുഖ്യമന്ത്രിയെ അവര്‍ ക്ഷണിക്കും. അത് ഒരു സാധാരണ മര്യാദയല്ലേ. അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് അദ്ദേഹം എപ്പോഴെല്ലാം വന്നിട്ടുണ്ടോ അപ്പോഴെല്ലാം സ്വപ്നയും വന്നിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി എന്ന നിലയില്‍.”ശിവശങ്കറിനെ ഈ പറയുന്ന നിലയില്‍ ചുമതലപ്പെടുത്തിയോ ചുമതലപ്പെടുത്തിയില്ലേ എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പക്ഷേ നിങ്ങളുടെ ഓഫീസില്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദിച്ചാല്‍ സ്വാഭാവികമായി തന്നെ അന്നത്തെ എന്റെ സെക്രട്ടറി എന്ന നിലക്ക് ശിവശങ്കറിനെ ബന്ധപ്പെട്ടുകൊള്ളൂ എന്ന് ഞാന്‍ പറയുന്നത് ഒരു അതിശയമായിട്ടുള്ള കാര്യമല്ല. അത് സ്വാഭാവികമായിട്ടുള്ള കാര്യമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

 

സ്വപ്ന ക്ലിഫ് ഹൗസില്‍ നിരവധി തവണ വന്നിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. “മൂന്ന് നാല് കോല്ലമായിട്ടില്ലെ. ആ കൊല്ലങ്ങളിലെല്ലാം പല ചടങ്ങുകള്‍ അവിടെ നടന്നിട്ടുണ്ട്. ആ ഘട്ടത്തിലൊക്കെ കോണ്‍സുല്‍ ജനറല്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മിക്കവാറും സമയം ഈ സ്ത്രീയും ഉണ്ടായിരുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

 

.

LEAVE A REPLY

Please enter your comment!
Please enter your name here