കഥകളിക്കിടെ നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ കുഴഞ്ഞുവീണു മരിച്ചു.

0
79

കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ കഥകളിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്തശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങിൽ അവതരിപ്പിക്കുന്നതിനിടെ രഘുനാഥ് മഹിപാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ മരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here