ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ മന്ത്രി. ടെലിവിഷൻ അഭിമുഖത്തിലാണ് റെയിൽവേ മന്ത്രി ഷെയ്ഖ് അഹ്മദ് റഷീദിന്റെ ഭീഷണി.
“ഇന്ത്യയെ നേരിടാൻ പാകിസ്ഥാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ട്. യുദ്ധമുഖത്ത് പാക് സൈന്യത്തേക്കാൾ ശേഷി ഇന്ത്യൻ സൈന്യത്തിനുണ്ടാകും. എന്നാൽ പാകിസ്ഥാന്റെ പക്കൽ ചെറുതും കൃത്യതയുള്ളതുമായ ആറ്റം ബോംബുകളുണ്ട്. അസം വരെയുള്ള മേഖലയിൽ ലക്ഷ്യം കണ്ടെത്താൻ അവയ്ക്ക് കഴിയും. മുസ്ലീം ഭൂരിപക്ഷ മേഖലകളെ ഒഴിവാക്കിയാകും ആക്രമണം.” – റഷീദ് പറഞ്ഞു.
ചെറിയ ആണവായുധങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇദ്ദേഹം നടത്തിയ സമാന പ്രസ്താവന വിവാദമായിരുന്നു.