കൊല്ലം • സംസ്ഥാന തിരഞ്ഞെടുപ്പു കഴിഞ്ഞാൽ പാർട്ടി സെമി കേഡർ സ്വഭാവത്തിലേക്കു മാറുമെന്നും 2030ൽ 30 എംഎൽഎമാരുമായി നിയമസഭയിൽ എത്തുമെന്നും ദേശീയത നിലനിർത്താൻ പ്രാദേശിക പാർട്ടികളുടെ വളർച്ച അനിവാര്യമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മണി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ രഞ്ജിത് തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ചെറിയാൻ പോളച്ചിറയ്ക്കൽ, ജോസ് മത്തായി, സ്റ്റിയറിങ് കമ്മിറ്റിയംഗം ഉഷാലയം ശിവരാജൻ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വഴുതാനത്ത് ബാലചന്ദ്രൻ (പ്രസി), ആദിക്കാട് മനോജ്, ജോൺ പി.കരിക്കം (വൈ.പ്രസി), സജി ജോൺ കുറ്റിയിൽ, എ.ഇക്ബാൽ കുട്ടി, ഇഞ്ചക്കാട് രാജൻ, വാളത്തുംഗൽ വിനോദ്, അജു മാത്യു പണിക്കർ, അബ്ദുൽ സലാം അൽഹാന, എസ്.എം.ഷരീഫ്, ജസ്റ്റിൻ രാജു, വേളമാനൂർ ശശി (ജന.സെക്ര), ജോസ് ഏറത്ത് (ട്രഷ).