തിരുവനന്തപുരം : സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പാസാവാന്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് വേണമെന്ന് നിര്‍ബന്ധമാക്കിയിരിക്കെ എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഇനി മുതല്‍ സേ പരീക്ഷ വരുന്നു.
പൊതുവെ പൊതു പരീക്ഷ പത്താം ക്ലാസിലായതിനാല്‍ എട്ട്, ഒന്‍പത്, ക്ലാസുകളില്‍ വെറുതെ പാസാക്കി വിടുന്നതാണ് രീതി അതാണ് ഇപ്പോള്‍ മാറ്റം വന്നത് .
ഗുണനിലവാരം ഉറപ്പാക്കാന്‍ ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് വേണമെന്നാണ് ഈ വര്‍ഷം മുതലുള്ള നിബന്ധന. ഇത്തവണ എട്ടാം ക്ലാസ് മുതല്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.