വടക്കെ ഇന്ത്യയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 39 പേര്‍ മരിച്ചു. കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഒഡീഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതികൾ ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഹിമാചലിൽ ആകെ മരണം 22 ആയി. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം 13 പേർ മരിച്ചു. കാണാതായ ആറുപേർക്കായുള്ള തിരച്ചിൽ പന്ത്രണ്ട് മണിക്കൂർ പിന്നിട്ടു. ഗംഗാ,യമുനാ, തമസാ നദികൾ കരകവിഞ്ഞൊഴുകിയതോടെ ജനവാസ മേഖലകളടക്കം വെള്ളം കയറി. രാജസ്ഥാൻ,ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സ്ഥാനങ്ങളിലും മഴ ശക്തമാണ്. മധ്യപ്രദേശിലെ നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു