ബിജെപി പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ഉടനുണ്ടായേക്കുമെന്ന് സൂചന. മാത്രമല്ല, അഞ്ചിലധികം പുതുമുഖങ്ങള്‍ നരേന്ദ്രമോദി മന്ത്രിസഭയില്‍ എത്തുമെന്നാണ് സൂചന. മാര്‍ച്ചില്‍ പാര്‍ട്ടി- മന്ത്രിസഭാ പുനഃസംഘടനകള്‍ നടത്താനായിരുന്നു ബിജെപിയുടെ ധാരണ. എന്നാല്‍, കോവിഡ് വ്യാപനം മൂലം അതിനു സാധിച്ചില്ല. സഭയിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുമെന്നാണ് വിവരങ്ങള്‍. അതേസമയം, മന്ത്രിസഭയിലെ കേരളത്തിന്റെ പ്രാതിനിധ്യം രണ്ടായി ഉയര്‍ത്താനുള്ള നിര്‍ദേശവും പരിഗണിക്കുന്നു എന്ന സൂചനയുമുണ്ട്
പാര്‍ട്ടി പുനഃസംഘടനയില്‍ ഉള്‍പ്പെടുത്താതിരുന്ന രാം മാധവും, മുരളിധരറാവുവും, മീനാക്ഷി ലേഖിയും മന്ത്രിസഭാംഗങ്ങളാകും. നിലവിലുള്ള മന്ത്രിസഭാംഗങ്ങളില്‍ മൂന്ന് പേരെങ്കിലും പുറത്ത് പോകും.