തിരുവനന്തപുരം: യൂട്യൂബിലൂടെ വ്യക്തിപരമായ അധിക്ഷേപ പരാമര്‍ശങ്ങളും സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും നടത്തിയ യൂട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.
നേരത്തെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ വിജയ് പി.നായര്‍ക്കെതിരെ കേസെടുത്തിരുന്നു. ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സെക്ഷന്‍ 354 പ്രകാരമാണ് കേസെടുത്തതെന്ന് തമ്ബാനൂര്‍ പൊലീസ് അറിയിച്ചു.
യുട്യൂബിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചയാളെ ലോഡ്ജില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു.തുടര്‍ന്ന് ഇയാള്‍ക്കെതിരെ മഷിപ്രയോഗം നടത്തുകയും മാപ്പ് പറയിക്കുകയും ചെയ്തു. വിജയ് നായര്‍ മാസങ്ങള്‍ക്കുമുമ്ബ് യുട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോയില്‍ ഒരു പ്രമുഖ കവയിത്രിയെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെയും വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. ഫെമിനിസ്റ്റുകളെ ഒന്നടങ്കം മോശമായി പരാമര്‍ശിക്കുന്നതായിരുന്നു വിഡിയോ.
കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് വിഡിയോ വൈറലായത്. യുട്യൂബില്‍നിന്ന് വിഡിയോ നീക്കം ചെയ്യണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലക്ഷ്മി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെതുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് വിജയ് നായര്‍ താമസിക്കുന്ന ഗാന്ധാരിഅമ്മന്‍ കോവില്‍ റോഡിലെ ശ്രീനിവാസ ലോഡ്ജില്‍ എത്തിയത്. അകത്തേക്ക് തള്ളിക്കയറിയ ഇവര്‍ വിജയിെന്റ ദേഹത്ത് മഷി ഒഴിച്ചശേഷം തടഞ്ഞുെവച്ച് മര്‍ദിച്ചു. തുടര്‍ന്ന് ഇവര്‍ ആവശ്യപ്പെട്ടപ്രകാരം വിഡിയോയിലെ മോശം പരാമര്‍ശത്തില്‍ ഇയാള്‍ ഖേദപ്രകടനം നടത്തി. മാപ്പ് പറയുന്ന വിഡിയോ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഇവര്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറി.
ശ്രീലക്ഷ്മിയുടെ പരാതിയില്‍ സൈബര്‍ നിയമപ്രകാരം സ്ത്രീകളെ അപമാനിച്ചതിന് തമ്ബാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ ആര്‍.എസ്.എസിെന്‍റ കേസരിയില്‍ ലേഖനങ്ങള്‍ എഴുതുന്നുണ്ട്. മര്‍ദനമേറ്റെങ്കിലും പരാതിയില്ലെന്നും തെറ്റുപറ്റിയെന്നും വിജയ് നായര്‍ ഇന്നലെ മാധ്യമത്തോട് പ്രതികരിച്ചിരുന്നു.