വേശ്യാവൃത്തി കുറ്റമല്ല: ബോംബെ ഹൈക്കോടതി

0
142

മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ലെന്നും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. വേശ്യാവൃത്തിക്കു പിടിക്കപ്പെട്ട മൂന്നു സ്ത്രീകളെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

1956ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) നിയമപ്രകാരം വേശ്യാവൃത്തി കുറ്റകരമെന്നു പറയുന്നില്ലെന്ന് ജസ്റ്റിസ് പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. വേശ്യാവൃത്തി കുറ്റകരമല്ല, അതുകൊണ്ടുതന്നെ ശിക്ഷാര്‍ഹവുമല്ല. വേശ്യാവൃത്തിക്കു മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതാണ് നിയമപ്രകാരം കുറ്റകരമായിട്ടുള്ളത്- കോടതി പറഞ്ഞു പിടിക്കപ്പെട്ട മൂന്നു സ്ത്രീകളും പ്രായപൂര്‍ത്തിയായവരാണ്. അവര്‍ക്കു സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കുന്നതിനുമുള്ള അവകാശമുണ്ട്. അവര്‍ വേശ്യാവൃത്തിക്കു മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടില്ല, വേശ്യാലയം നടത്തിയിട്ടുമില്ല.

ലൈംഗിക ചൂഷണവും ഒരാളെ വാണിജ്യാവശ്യത്തിന് ലൈംഗികമായി ഉപയോഗിക്കുന്നതുമാണ് നിയമപ്രകാരം കുറ്റകരമായിട്ടുള്ളത്. പൊതുസ്ഥലത്ത് വേശ്യാവൃത്തി നടത്തുന്നതും നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here