വംശീയ രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബെ.

0
79

വംശീയ രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബെ. വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. മെയ് 28 ന് നടന്ന പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഴിമതി നടത്തിയിട്ടില്ലാത്ത, നടത്താന്‍ അനുവദിക്കാത്ത ‘ കാവല്‍ക്കാരനെ’ ജനങ്ങള്‍ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ വിദേശ സന്ദര്‍ശനങ്ങളിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും രാജ്യത്തെ കുറിച്ച് കള്ളം പറയുകയും ചെയ്തു. അതിനാല്‍ ബിജെപിയെ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ച് ജനങ്ങള്‍ അവരെ പാഠം പഠിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഉയര്‍ന്ന ലൈംഗികരോപണങ്ങളെക്കുറിച്ചും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here