അന്തോണീസ് പുണ്യാളന്റെ 827ാം ജന്മദിന തിരുനാളിന് 827 കിലോ ഭാരവും 101 അടി നീളവുമുള്ള ഭീമൻ കേക്ക് ഒരുക്കി എറണാകുളം പറവൂർ ചെട്ടിക്കാട് തീർത്ഥാടന കേന്ദ്രം. തിരുനാളിനോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് കേക്ക് മുറിച്ചു. ഇരുപതോളം പേർ ഒരാഴ്ചയോളം അധ്വാനിച്ച് തയ്യാറാക്കിയ കേക്കിന് മൂന്നര ലക്ഷത്തിലേറെ രൂപയാണ് ചിലവായത്.