മലയാളികൾക്ക് കർണാടക സർക്കാരിന്റെ ഓണസമ്മാനം; ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് സർവീസ്.

0
65

ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും വേണ്ടിയാണ് നടപടി.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്പെഷ്യൽ ബസുകൾ ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരിൽ നിന്നും
സ്പെഷ്യൽ ബസുകൾ ആലപ്പുഴയിലേക്ക് സർവീസ് നടത്തും.

വിദ്യാർത്ഥികൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യൽ ബസ്സ് സർവീസുകൾ. ഉത്സവകാലം കണക്കിലെടുത്ത് വൻ കൊള്ളയാണ് സ്വകാര്യ ബസ് സർവീസുകൾ നടത്തുന്നത്. ഓണക്കാലമായതിനാൽ ട്രെയിനുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർക്ക് ബാംഗ്ലൂരിൽ നിന്നുള്ള സ്പെഷ്യൽ ബസ്സ് സർവ്വീസ് ഈ ഓണക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here