ചെസ് ഒളിമ്പ്യാഡ്; കുതിപ്പ് തുടർന്ന് ഇന്ത്യ

0
63

ചെന്നൈ: ചെസ് ഒളിമ്പ്യാഡിലെ ഓപ്പൺ വിഭാഗത്തിൽ കഴിഞ്ഞ നാലു റൗണ്ടുകളിൽ മികച്ച കളി കാഴ്ചവെച്ച ഇന്ത്യ 2 യുവ ടീം അഞ്ചാം മത്സരത്തിൽ കരുത്തരായ സ്പെയിനിനെയും മുട്ടുകുത്തിച്ചു. കഴിഞ്ഞ നാലു മാച്ചുകളിൽ രണ്ടു ഗെയിമുകൾ ഡ്രോ ആയതൊഴികെ മറ്റെല്ലാം ജയിച്ച് 16 ൽ 15 പോയന്റ് നേടി ഒന്നാമതായാണ് 11-ാം സീഡുകളായ ഇന്ത്യ 2 ടീം മുന്നിലെത്തിയത്.

അഞ്ചാം സീഡായ സ്പാനിഷ് ടീമിനെ ചൊവ്വാഴ്ച ഇന്ത്യൻ ചെറുപ്പക്കാർ രണ്ടര – ഒന്നര എന്ന സ്കോറിന് തോൽപ്പിച്ചു. ഗുകേഷ്, അധിപൻ ഭാസ്കരൻ എന്നിവർ ജയിച്ചപ്പോൾ മലയാളി താരം നിഹാൽ സരിന്റെ മത്സരം സമനിലയിലായി. പ്രഗ്നാനന്ദ മാത്രം പരാജയപ്പെട്ടു. ഇന്ത്യയുടെ ഒന്നും മൂന്നും ടീമുകളും ചൊവ്വാഴ്ച വിജയിച്ചു. ഇംഗ്ലണ്ടിനെ അതേ സ്കോറിന് തോൽപിച്ച അർമേനിയ മാത്രമാണ് ഇപ്പോൾ ഇന്ത്യയുടെ രണ്ടാം ടീമിനൊപ്പമുള്ളത്. ഇരുവരും 10 മാച്ച് പോയന്റുകൾ വീതം നേടി. ഓപ്പൺ വിഭാഗത്തിൽ നാലു റൗണ്ട് പൂർത്തിയായപ്പോൾ ആദ്യ ഒമ്പത് സീഡുകളിൽ സ്പെയിനിനു മാത്രമേ ലീഡ് ചെയ്യുന്ന 5 ടീമുകളിൽ ഒന്നായി നിലനിൽക്കാനായുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here