തിരുവനന്തപുരം: ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഗോര്‍ക്കി ഭവനില്‍ ഇന്ന് രണ്ട് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബമ്പറിന്. ശനിയാഴ്ച വൈകുന്നേരം വരെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. വില്‍പ്പനയിലും റെക്കോര്‍ഡിടാന്‍ ഇത്തവണത്തെ ഭാഗ്യക്കുറിക്ക് കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യമായി 65 ലക്ഷം ടിക്കറ്റ് വിറ്റു. ആവശ്യക്കാര്‍ ഏറെയായതിനാല്‍ രണ്ടര ലക്ഷം ടിക്കറ്റുകള്‍ കൂടി സര്‍ക്കാര്‍ അച്ചടിച്ചിരുന്നു. ഇനി ഒരു ലക്ഷം ടിക്കറ്റുകള്‍ കൂടി ശേഷിക്കുന്നുണ്ട്. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.