സ്വകാര്യ വീഡിയോ ലീക്കായി, വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു;

0
72

ചണ്ഡീഗഢ്: ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം. സര്‍വകലാശാല ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് പ്രതിഷേധം. ഹോസ്റ്റലില്‍ താമസിക്കുന്ന ചില പെണ്‍കുട്ടികളുടെ എം എം എസ് വീഡിയോ ലീക്കായിരുന്നു.

ഹോസ്റ്റലിലെ തന്നെ ഒരു പെണ്‍കുട്ടി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ്‍ സുഹൃത്തിന് അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് എന്നാണ് റിപ്പോര്‍ട്ട്. നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയിലാണ്

അതേസമയം സര്‍വകലാശാല അധികാരികള്‍ സംഭവം മൂടിവെക്കാനാണ് ശ്രമിക്കുന്നത് എന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കുറ്റാരോപിതയായ പെണ്‍കുട്ടി പണത്തിന് വേണ്ടിയാണ് വീഡിയോ കൈമാറിയത് എന്നും പറയപ്പെടുന്നുണ്ട്. വീഡിയോകള്‍ ചോര്‍ത്തിയെന്നാരോപിച്ച വിദ്യാര്‍ത്ഥിനി, അവ ചോര്‍ത്താതിരിക്കാന്‍ മറ്റുള്ളവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സംഭവം പുറത്തറിഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി പ്രതിഷേധിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here