സ്റ്റാഫ് നഴ്‌സുമാര്‍ക്ക് മികച്ച അവസരം; സൗദി ആരോഗ്യമന്ത്രാലയത്തില്‍ ഒഴിവുകള്‍

0
91

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നേഴ്സുമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങില്‍ ബി.എസ്  സി/ പോസ്റ്റ് ബിഎസ് സി/ എംഎസ് സി / പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2  വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയോളജി/ ER/ ICU/ NICU/ Hmt¦mfPn/ OT (OR )/ PICU/ ട്രാന്‍സ്പ്ലാന്റ് എന്നീ ഡിപ്പാര്‍ട്മെന്റുകളിലേക്കാണ് റിക്രൂട്ട്മെന്റ്.

നോര്‍ക്ക റൂട്ട്സ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്കാ റൂട്സിന്റെ വെബ്സൈറ്റ് ആയ www.norkaroots.org ല്‍ നല്‍കിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കേണ്ടതാണ്. 35 വയസ്സുവരെയുള്ള യോഗ്യരായവര്‍ക്ക് ഡിസംബര്‍ 12 വരെ അപേക്ഷകള്‍ നല്‍കാം.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവയും സൗജന്യമാണ്. ഇതിനായുളള അഭിമുഖം ഡിസംബര്‍ 20 മുതല്‍ ഹൈദ്രാബാദില്‍ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹൈദെരാബാദില്‍എത്തിച്ചേരേണ്ടതാണ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി,സ്ഥലം എന്നിവ അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയില്‍ നിന്നും) , +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).

 

LEAVE A REPLY

Please enter your comment!
Please enter your name here