രണ്ടാമതുള്ള സൗത്താഫ്രിക്കയും മൂന്നാംസ്ഥാനക്കാരായ ന്യൂസിലാന്‍ഡുമാണ് വിജയം ലക്ഷ്യമിട്ട് ശക്തി പരീക്ഷിക്കുന്നത്. ഉച്ചയ്ക്കു രണ്ടു മണി മുതലാണ് മല്‍സരം. സൗത്താഫ്രിക്കയേക്കാള്‍ കിവികള്‍ക്കാണ് ഈ മല്‍സം നിര്‍ണായകം.
സൗത്താഫ്രിക്കയ്ക്കു 10ഉം ന്യൂസിലാന്‍ഡിനു എട്ടും പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റ് നോക്കിയാല്‍ ബാക്കിയുള്ള ഒമ്പതു ടീമുകളേക്കാളും മുകളിലാണ് സൗത്താഫ്രിക്കയുള്ളത്. +2.032 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. കിവികളുടെ നെറ്റ് റണ്‍റേറ്റാവട്ടെ +1.232ഉം ആണ്. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ന്യൂസിലാന്‍ഡിനു ഈ മല്‍സരം നിര്‍ണായകമാണ്. തോല്‍ക്കുകയാണെങ്കില്‍ വൈകാതെ ടോപ്പ് ഫോറില്‍ നിന്നും കിവികള്‍ പുറത്തായേക്കും.
ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിച്ച് മുന്നേറിയ ന്യൂസിലാന്‍ഡ് അനായാസം സെമിയിലെത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ രണ്ടു തുടര്‍ തോല്‍വികളോടെ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ഇന്ത്യയോടും അവസാന കളിയില്‍ ഓസ്‌ട്രേലിയയോടുമാണ് ന്യൂസിലാന്‍ഡ് പരാജയപ്പെട്ടത്. ബാക്കിയുള്ള മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും ജയിച്ചാല്‍ മാത്രമേ കിവികള്‍ക്കു സെമി സാധ്യതയുള്ളു. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയോടു തോറ്റാല്‍ അടുത്ത രണ്ടും അവര്‍ക്കു ജീവന്‍ മരണ പോരാട്ടമായി മാറും.
എന്നാല്‍ സൗത്താഫ്രിക്ക വീണ്ടുമൊരു ജയത്തോടെ സെമി ഫൈനലിനു ഒരുപടി കൂടി അടുക്കാനുള്ള ഒരുക്കത്തിലാണ്. ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി തലപ്പത്തേക്കു കയറാനും അവര്‍ക്കാവും. 12 പോയിന്റ് വീതം നേടി ഇരുടീമുകളും ഒപ്പമാവുമെങ്കിലും മിക്ച്ച നെറ്റ് റണ്‍റേറ്റ് ഇന്ത്യയെ മറികടക്കാന്‍ സൗത്താഫ്രിക്കയെ സഹായിക്കും.
സാധ്യതാ പ്ലെയിങ് ഇലവന്‍ ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ഗ്ലെന്‍ ഫിലിപ്സ്, ജിമ്മി നീഷാം, മിച്ചെല്‍ സാന്റ്നര്‍, മാറ്റ് ഹെന്‍ട്രി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍.
സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റാസി വാന്‍ഡെര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സെണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ജെറാള്‍ഡ് കോട്‌സി, ലുംഗി എന്‍ഗിഡി.