മുംബൈ: മഹാരാഷ്ട്രയിൽ പോലീസ് ഉദ്യോഗസ്ഥൻ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 161 പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 14,953 പോലീസുകാർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,800 പേർ ചികിത്സയിലാണ്. 11,999 പേർ കോവിഡ് മുക്തരായി. 154 പോലീസുകാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ശനിയാഴ്ച സംസ്ഥാനത്ത് 16,867 പേർക്കാണു രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 7,64,281 എത്തി. 24,103 പേർ മരിച്ചു.