പോക്കറ്റ് ടീവിയുടെ ബാനറിൽ സജിത്ത് ലക്ഷ്മൺ എഴുതി സംവിധാനം ചെയ്ത വെബ് സീരീസ് “പാലാരിവട്ടം പാലം” യൂ ട്യൂബിൽ റിലീസ് ചെയ്തു. ടോയ്‌ലെറ്റിനെ ചൊല്ലി ഒരു വാടക വീട്ടിൽ താമസിക്കുന്ന രണ്ടു പെൺകുട്ടികൾ തമ്മിലുള്ള യുദ്ധമാണ് ഇതിവൃത്തം. പുതുമുഖങ്ങളായ മാളവികയും ജെസ്നയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിലാഷ്, അനീഷ് , പദ്മകുമാർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മണിക്കൂർ കൊണ്ട് കണ്ട് തീർക്കാവുന്ന 7 എപ്പിസോഡുകളായിട്ടാണ് വെബ് സീരീസ് യൂ ട്യൂബിൽ സംപ്രേഷണം ചെയ്യുന്നത്. സീരിസിന്റ ആദ്യ ടീസർ സംവിധായകൻ ജിത്തു ജോസഫും, രണ്ടാം ഘട്ട ടീസേർസ്സ് വിപിൻ ആറ്റ്ലിയും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. സീരിസിന്റെ ട്രെയിലർ ഉണ്ണി മുകുന്ദനും എപ്പിസോഡുകൾ വിനയ്ഫോർട്ടും ചേർന്ന് പുറത്തിറക്കി.
ശ്രുതി ഗോപിനാഥ് നിർമ്മിക്കുന്ന സീരിസിന് നാരായണൻ നമ്പൂതിരി ക്യാമറ ചെയ്തിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മഹേഷ് രാജ്, പ്രൊജക്റ്റ് ഹെഡ് വിനീഷ് നായറും കൈകാര്യം ചെയ്യുന്നു. സംഗീതം പകർന്നത് മലാഖി, സീരിസിന്റെ ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് ലിജു അലെക്‌സാണ്. Pocketv Entertainment എന്ന Pocketv.in യൂടൂബ് ചാനലിൽ ആണ് Streaming നടക്കുന്നത്.