വാഷിംഗ്ടണ്‍ : യു.എസിലെ അലബാമയില്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചു.
പ്രാദേശിക സമയം, ഞായറാഴ്ച വൈകിട്ട് 5.30ഓടെ ഷെല്‍ബി കൗണ്ടിയിലായിരുന്നു സംഭവം. ഇവിടെ ചെല്‍സി നഗരത്തില്‍ ശ്വാസതടസ്സം നേരിട്ട ഒരു ഹൈക്കറെ രക്ഷിക്കാനായി പോകുന്ന വഴിയാണ് യൂറോകോപ്റ്റര്‍ ഇ.സി 130 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.