ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുളള ദേശീയ പണിമുടക്ക് ആരംഭിച്ചു. പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ റെയില്‍വേ പാളങ്ങള്‍ ഉപരോധിക്കുകയാണ്. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി.
വിവിധ സംസ്ഥാനങ്ങളിലെ 12 സംഘടനകളാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിനെതിരെ പ്രക്ഷോഭ രംഗത്തുളളത്. അതേസമയം ബില്ലിനെതിരേ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയും പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചിരുന്നു.ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. 28ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനുകളിലേക്കു പ്രകടനം നടത്തും.