തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം: 1000 കടന്ന് കോവിഡ് രോഗികൾ

0
104

തിരുവനന്തപുരം: സംസ്ഥനത്ത് കൊവിഡ് ആശങ്ക ഉയരുന്നു. 7006 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധ രൂക്ഷമായ തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ഇന്ന് മാത്രം തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം 1000 കടന്നു. 1050 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 1024 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരത്ത് മാത്രം 99 ശതമാനത്തിന് മുകളിലാണ് സമ്ബര്‍ക്കരോഗികളുടെ എണ്ണം. രോഗികളില്‍ 22 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. നിരവധി പൊലീസുകാര്‍ക്കും രോഗബാധയുണ്ടായി. ഇത് കൂടുതല്‍ സ്ഥിതി വഷളാക്കുന്നു. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസം പ്രതി വലിയ തോതില്‍ ഉയരുകയാണ്. ഈ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ അപകടാവസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here