സംസ്ഥാനത്ത് ജൂലൈയില്‍ കോവിഡ് ബാധിച്ച് മരിച്ച 69 ശതമാനം പേര്‍ക്കും പ്രമേഹമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. 65 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു. 12 ശതമാനം പേര്‍ അര്‍ബുദ രോഗികളായിരുന്നു. മരണനിരക്ക് പുരുഷന്‍മാരിലാണ് കൂടുതല്‍. 63 മരണങ്ങളില്‍ 51 എണ്ണം മാത്രമേ കോവിഡ് മരണങ്ങളായി കൂട്ടിയിട്ടുള്ളൂവെന്നും ആരോഗ്യവകുപ്പിന്റെ മരണ വിശകലന റിപ്പോര്‍ട്ട്.
അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 34 ലക്ഷത്തിലേക്ക്. പ്രതിദിന വർധന ഇന്നും 70, 000 കടന്നേക്കും. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ഇന്നലെയും 15,000 ത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രാപ്രദേശിൽ തുടർച്ചയായ രണ്ടാം ദിനവും പ്രതിദിന രോഗബാധിതർ പതിനായിരം കടന്നു.
കർണാടകയിൽ 9386, തമിഴ്‌നാട്ടിൽ 5981, ഒഡിഷയിൽ 3384 എന്നിങ്ങനെയാണ് കോവിഡ് കണക്കുകൾ. ഡൽഹിയിൽ കേസുകൾ ഉയരുന്നത് ആശങ്ക ഉയർത്തുകയാണ്. ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന വർധനയായ 1840 കേസുകൾ ഇന്നലെ രേഖപ്പെടുത്തി. രോഗമുക്തി നിരക്ക് 76.24 ശതമാനമാണ്.