നൈജീരിയൻ വിദേശകാര്യ മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
66

അബൂജ: നൈജീരിയൻ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക്‌ കോവിഡ് 19 സ്ഥിരീകരിച്ചു. ഒന്യേമ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തൊണ്ട വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ നാലാമത്തെ കോവിഡ് പരിശോധനയില്‍ നിർഭാഗ്യവശാൽ ഫലം പോസിറ്റീവായി എന്ന്‌ ഒന്യേമ പറഞ്ഞു.

രാജ്യത്ത്‌ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് ഒന്യേമ. നൈജീരിയയിലെ കൊറോണ വൈറസ് പ്രസിഡൻഷ്യൽ ടാക്സ് ഫോഴ്സിലെ അംഗം കൂടിയാണ് 65 കാരനായ ഒന്യേമ. നിലവിൽ 36,107 പേർക്കാണ് നൈജീരിയയിൽ കോവിഡ് പിടിപെട്ടിട്ടുള്ളത്. 778 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here