രാജ്യത്ത് 651 അവശ്യ മരുന്നുകളുടെ വില ശരാശരി 6.73 ശതമാനം വരെ കറഞ്ഞു.ഷെഡ്യൂള്‍ ചെയ്ത മിക്ക മരുന്നുകളുടെയും പരിധി സര്‍ക്കാര്‍ നിശ്ചയിച്ചതോടെ നാഷണല്‍ ഫാര്‍മസിക്യൂട്ടിക്കല്‍പ്രൈസിംഗ് അതോറിറ്റി ഇക്കാര്യം ഔദ്യോഗികമായി അറയിക്കുകയായിരുന്നു.
നാഷണല്‍ ലിസ്റ്റ് ഓഫ് എസന്‍ഷ്യല്‍ മെഡിസിന്‍സ് (എന്‍എല്‍ഇഎം) പുറത്തു വിട്ട പട്ടികയില്‍ സൂചിപ്പിച്ചിട്ടുള്ള മൊത്തം 870 ഷെഡ്യൂള്‍ഡ് മരുന്നുകളില്‍ 651 മരുന്നുകളുടെ വിലയിലെ പരിധിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. എന്‍പിപിഎ പുറത്തുവിട്ട പ്രസ്താവന പ്രകാരം അവശ്യ വസ്തുക്കളുടെ വില ഇതിനകം 16.62 ശതമാനം കുറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.
ഡബ്ല്യൂപിഐ അടിസ്ഥാനമാക്കിയുള്ള മരുന്നുകളുടെ വിലയില്‍ 12.12 ശതമാനം വാര്‍ഷിക വര്‍ദ്ധനവുണ്ടായിട്ടും വിലയിലെ ഈ ഇടിവ് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായിരിക്കും. ഒരു ശതമാനത്തിലധികം വില്‍പ്പനയുള്ള പ്രത്യേക ചികിത്സ വിഭാഗത്തിലെ എല്ലാ മരുന്നുകളുടെയും ലളിതമായ ശരാശരിയെ അടിസ്ഥാനമാക്കിയാണ് മരുന്നുകളുടെ വിലയില്‍ തീരുമാനമെടുത്തിരിക്കുന്നത്.