ലോസ് ആഞ്ജലിസ്: ‘ആർ.ആർ.ആറി’ലെ ‘നാട്ടു നാട്ടു’ ‘ഗോൾഡൻ ഗ്ലോബ്’ നേടി മിന്നിത്തിളങ്ങുമ്പോൾ യുക്രൈനും അഭിമാനിക്കാം. യുദ്ധത്തിനുമുമ്പുള്ള യുക്രൈനിൽ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുടെ ഔദ്യോഗികവസതിയായ മരീൻസ്കി കൊട്ടാരത്തിനുമുമ്പിലാണ് ജൂനിയർ എൻ.ടി.ആറും രാം ചരണും ‘നാട്ടു നാട്ടു’ പാടിയാടിയത്. നൃത്തരംഗത്തിൽ കാണുന്ന കടൽനീല നിറമുള്ള കെട്ടിടമാണ് മരീൻസ്കി കൊട്ടാരം. 2021 ഓഗസ്റ്റിലായിരുന്നു ഗാനചിത്രീകരണം.
ഹാസ്യനടനിൽനിന്ന് യുക്രൈന്റെ യുദ്ധകാല പ്രസിഡന്റായി മാറിയ വൊളോദിമിർ സെലെൻസ്കി 80-ാം ഗോൾഡൻ ഗ്ലോബ് സദസ്സിനെ അഭിസംബോധന ചെയ്തു.