അഫ്​ഗാനിൽ ചാവേർ സ്ഫോടനം; 20പേർ കൊല്ലപ്പെട്ടു

0
61

കാബൂൾ: അഫ്ഗാനിസ്ഥിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം. സ്ഫോടനത്തിൽ 20പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതു. പ്രാദേശിക സമയം വൈകീട്ട് നാലിനായിരുന്നു ഭീകരാക്രമണം.

വിദേശകാര്യ മന്ത്രാലയത്തിൽ അതിക്രമിച്ചുകടക്കാനായിരുന്നു അക്രമിയുടെ പദ്ധതിയെന്ന് താലിബാൻ സർക്കാരിലെ വാർത്താ വിനിമയ മന്ത്രാലയം വക്താവ് ഉസ്താദ് ഫരീദുൻ അറിയിച്ചു.

ആയുധധാരിയായ ഭീകരൻ മന്ത്രാലയത്തിനു പുറത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here