കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയ്ക്കു കഴിയില്ലെങ്കിൽ ചുമതല കളക്ടർ ഏറ്റെടുക്കണമെന്നു കോടതി നിർദേശിച്ചു.ബുധനാഴ്ചത്തെ മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങിയതോടെയാണു ഹൈക്കോടതി വീണ്ടും പ്രശ്നത്തിൽ ഇടപെട്ടത്. കളക്ടറുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ നടപ്പാക്കിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
അനാസ്ഥ തുടർന്നാൽ നഗരസഭ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.വെള്ളക്കെട്ടിനെ കുറിച്ചു ചൊവ്വാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നിർദേശം നൽകി.