ന്യൂഡൽഹി: കോവിഡ് പരിശോധനാ ഫലങ്ങളിൽ കേരളം ദേശീയ ശരാശരിയിൽ താഴെയെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട് . ദേശീയ ശരാശരിയിൽ പത്ത് ലക്ഷത്തിൽ 324 പരിശോധന നടക്കുന്നു. എന്നാൽ കേരളത്തിൽ 212 എണ്ണമേയുള്ളുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ദേശീയ ശരാശരിയിൽ താഴെ 14 സംസ്ഥാനങ്ങളുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളിൽ 40 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണെന്നാണ് കണ്ടെത്തലുകൾ.രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.