ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രില്‍ 12ന് ലോകായുക്ത ഫുള്‍ബെഞ്ച് പരിഗണിക്കും.

0
56

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രില്‍ 12ന് ലോകായുക്താ ഫുള്‍ബെഞ്ച് പരിഗണിക്കും.

വിധിയില്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് കേസ് ഫുള്‍ബെഞ്ചിന് വിട്ടത്.

മന്ത്രിസഭാ തീരുമാനത്തില്‍ ലോകായുക്തയ്ക്ക് ഇടപെടാനാകുമോ എന്നതിലടക്കം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും തമ്മില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു.

മറ്റൊരു ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് കൂടി ഉള്‍പ്പെട്ടതാണ് ഫുള്‍ബെഞ്ച്. അതേസമയം, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ കേസിന്റെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here