ഹെല്‍സിങ്കി: നോര്‍ഡിക് രാജ്യമായ ഫിന്‍ലന്‍ഡില്‍ പെറ്റെറി ഓര്‍പോ നയിക്കുന്ന വലതുപക്ഷമായ നാഷനല്‍ കൊയലീഷന്‍ പാര്‍ട്ടി അധികാരത്തിലേക്ക്.
ശക്തമായ പോരാട്ടത്തിനൊടുവില്‍ ഇടതുപക്ഷ പ്രധാനമന്ത്രി സന്ന മരിന്‍ പരാജയം സമ്മതിച്ചു.
തിങ്കളാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് എന്‍.സി.പി 48 സീറ്റ് നേടിയപ്പോള്‍ നാഷനലിസ്റ്റ് ഫിന്‍സ് പാര്‍ട്ടി 46 സീറ്റിലും സന്ന മരിന്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 43 സീറ്റിലും വിജയിച്ചു. സാമ്ബത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പെറ്റെറി ഓര്‍പോ അനുയായികളോട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
2019ല്‍ അധികാരത്തിലെത്തുമ്ബോള്‍ 37 വയസ്സുണ്ടായിരുന്ന മരിന്‍ ലോകത്തിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. ഇത്തവണ ഭരണമാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.