വെസ്റ്റ് ബാങ്ക്: അധിനിവിഷ്ഠ വെസ്റ്റ് ബാങ്കില്‍ രണ്ട് ഫലസ്തീനികളെ കൂടി ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. മുഹമ്മദ് അബൂബകര്‍ അല്‍ ജുനൈദി, മുഹമ്മദ് സഈദ് നാസര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
വെസ്റ്റ് ബാങ്കിലെ നബ്‍ലുസിലാണ് സംഭവം. കൊലപാതകത്തില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതക പ്രയോഗം നടത്തി.
റെയ്ഡിനിടെ രണ്ട് ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ വര്‍ഷം ഇതുവരെ 94 ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്.