പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് ആകെ കൊറോണ ബാധിതർ :49,005,920
ആകെ മരണ സംഖ്യ :1,238,788
📰✍🏼 ഇന്ത്യയിൽ ആകെ വൈറസ് ബാധിതർ: 8,411,034
ആകെ മരണ സംഖ്യ :125,029
📰✍🏼 കേരളത്തിൽ ഇന്നലെ 6820 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 26 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1613 ആയി. ഇന്നലെ 61,388 സാമ്ബിളുകളാണ് പരിശോധിച്ചത്. 5935 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്‌തമല്ല.ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
📰✍🏼ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകള്‍ :
തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍ 329, പത്തനംതിട്ട 212, കാസര്‍ഗോഡ് 155, ഇടുക്കി 116, വയനാട് 114
📰✍🏼ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബിന്‍റെ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
📰✍🏼സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മള്‍ ജാഗ്രത കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
📰✍🏼ഇവിഎം മെഷീനുകളെ സംബന്ധിച്ച് കോണ്‍ഗ്രസും മഹാസഖ്യവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയം അംഗീകരിച്ചതിന്റെ തെളിവാണെന്ന് എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്
📰✍🏼എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള എല്ലാ അന്വേഷണ ഏജന്‍സികളെയും തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കെ.ടി ജലീല്‍.
📰✍🏼കോടികളുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യ, ഡയമണ്ട് വ്യാപാരി നീരവ് മോദി എന്നിവരെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു.
📰✍🏼ബിഹാറില്‍ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. സീമാഞ്ചലടക്കമുള്ള വടക്കന്‍ ബിഹാര്‍ മേഖലകളിലായി 78 മണ്ഡലത്തില്‍ ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
📰✍🏼ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ ‘കോവാക്സിന്‍’ ഫെബ്രുവരിയോടെ ലഭ്യമാകും. അവസാനഘട്ട പരീക്ഷണം ഈ മാസം തുടങ്ങും
📰✍🏼ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്കുകൂടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചു.
📰✍🏼ആന്ധ്രാപ്രദേശില്‍ സ്കൂളുകള്‍ തുറന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
📰✍🏼അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന് അറിയിച്ച് തമിഴ് നടന്‍ വിജയ്.
📰✍🏼വികസനപദ്ധതികള്‍ അട്ടിമറിക്കുന്നു എന്ന ആരോപണം ഉയര്‍ത്തി പ്രതിപക്ഷത്തിനും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കുമെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍
📰✍🏼ബിനീഷ് കോടിയേരിയുടെ കള്ളപ്പണ- ബിനാമി ഇടപാടുകള്‍ അടക്കമുള്ള ചില നിര്‍ണായകരേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
📰✍🏼കൊവിഡ് മഹാമാരിയോടെ മുടങ്ങിയ ബഹിരാകാശ വിക്ഷേപണങ്ങള്‍ ഐ.എസ്.ആര്‍.ഒ. നാളെ പുനരാരംഭിക്കും.
📰✍🏼മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും, അന്വേഷണ ഏജന്‍സി വിളിക്കുമ്ബോഴേയ്ക്കും അദ്ദേഹത്തില്‍ കുറ്റം ചാര്ത്തിക്കളയേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
📰✍🏼മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും,സര്‍ക്കാര്‍ നിയമനങ്ങളിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
📰✍🏼നൂറു ദിവസം കൊണ്ട് അമ്ബതിനായിരം തൊഴിലവസരങ്ങളെന്ന ലക്ഷ്യം മറികടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
📰✍🏼വയനാട്ടില്‍ വീണ്ടുമൊരു മാവോയിസ്റ്റിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ രംഗത്ത്.
📰✍🏼ധവള വിപ്ലവ പിതാവായ ഡോ.വര്‍ഗീസ് കുര്യന് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കി ആദരിക്കണമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
📰✍🏼മോഡിസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണന കാര്‍ഷികനിയമങ്ങളും വൈദ്യുതിബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു
📰✍🏼മാവോയിസ്റ്റുകള്‍ മരിച്ചുവീഴേണ്ടവരാണ് എന്ന ചിന്ത സംസ്ഥാന സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
📰✍🏼നെല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച റോയല്‍റ്റി 3909 കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തി. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് പണം നിക്ഷേപിച്ചത്.
📰✍🏼സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിധി വിടുന്നതായും ഇതു നിയമപരമായും മറ്റു മാര്‍ഗങ്ങളിലൂടെയും തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
✈️✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഏറെ ഉദ്വേഗജനകമായ നിലയിലേക്ക് എത്തി. പുതിയ പ്രസിഡന്‍റിനെ ഇന്ന് അറിയാനാകുമെന്നാണ് സൂചന.
📰✈️ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ദുബായില്‍ നിന്ന് വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ദുബായ് ആസ്ഥാനമായ വിമാനക്കമ്ബനി ഫ്‌ളൈ ദുബായ്
📰✈️അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടുകളും എണ്ണി തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ്.
📰✈️യാത്ര പുറപ്പെടുന്നതിനു മുമ്ബ് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് സൗദിയിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയാണെന്ന് ദേശീയ വിമാന കമ്ബനിയായ സൗദിയ അറിയിച്ചു.
📰✈️പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പാകിസ്ഥാന്‍ മന്ത്രി ദേശീയ അസംബ്ലിയില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെ അപലപിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളായ ടിയറി മരിയാനി, ജൂലി ലെചന്‍ട്യൂക്സ്, വിര്‍ജിനി ജോറോണ്‍, ഫ്രാന്‍സ് ജാമറ്റ് എന്നിവര്‍ ആവശ്യപ്പെട്ടു.
📰✈️ ഒമാനില്‍ എത്തുന്ന യാത്രക്കാരുടെ കൈവശം കോവിഡ് പരിശോധനാഫലം ഉണ്ടായിരിക്കണമെന്ന നിബന്ധന നവംബര്‍ 11 മുതലായിരിക്കും പ്രാബല്ല്യത്തില്‍ വരുകയെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
📰✈️കോവിഡ്പശ്ചാത്തലത്തില്‍ഇന്ത്യയില്‍നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങള്‍ അനിശ്ചിത കാലത്തേക്കു വിലക്കി ചൈന.
📰✈️ഓസ്ട്രിയയുടെ തലസ്ഥാന നഗരമായ വിയന്നയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 15 പേരും തീവ്ര ഇസ്ലാമിക ബന്ധമുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
📰✈️കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടക്കും.
📰✈️പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ യുഎസ് നില്‍ക്കുമ്ബോള്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. ഇന്നലെ മാത്രം യുഎസില്‍ ഒരു ലക്ഷത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
🥉🏑🏸⚽🥍🏏🏅
കായിക വാർത്തകൾ :
📰⚽ യുറോപ്പ ലീഗ് : ആർസനൽ, ടോട്ടൻഹാം, വിയ്യാ റയൽ , ലെസ്റ്റർ സിറ്റി, റോമ ടീമുകൾക്ക് വിജയം എ സി മിലാന് തോൽവി
📰⚽ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ചെല്‍സിയുടെ താരം കായ് ഹാവര്‍ട്‌സിന് കോവിഡ്-19 വൈറസ് ബാധ സ്‌ഥിരീകരിച്ചു
📰🏏ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 57 റണ്ണിനു തകര്‍ത്ത് നിലവിലെ ചാമ്ബ്യന്‍ മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍. ക്രിക്കറ്റ് 13-ാം സീസണിന്റെ ഫൈനലില്‍ കടന്നു.
📰🏏വനിതകളുടെ ട്വന്റി20 ചലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെലോസിറ്റിക്കു നാണംകെട്ട തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ട്രെയില്‍ബ്ലേസേഴ്‌സ് ഒന്‍പത് വിക്കറ്റിനാണു വെലോസിറ്റിയെ തോല്‍പ്പിച്ചത്.
📰⚽ഗോകുലം കേരള എഫ്.സിയുടെ പ്രീ സീസണ്‍ ക്യാമ്ബ് ഇന്നുമുതല്‍ കോഴിക്കോട് തുടങ്ങും