നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായവരുടെ ലിസ്റ്റിലേക്ക് പൂജാരയും എത്തി. പൂജാരക്ക് മുമ്പ് ഏഴ് പേരാണ് നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായവര്‍. ഓസ്ട്രേലിയന്‍ മുന്‍ നായകരായ അലന്‍ ബോര്‍ഡര്‍, മാര്‍ക് ടെയ്‌ലര്‍, ന്യൂസിലന്‍ഡ് മുന്‍നായകരായ ബ്രണ്ടന്‍ മക്കല്ലം, സ്റ്റീഫന്‍ ഫ്ലെമിംഗ്, ഇംഗ്ലണഅട് മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യന്‍ മുന്‍ നായകന്‍ ദിലീപ് വെങ്സര്‍ക്കാര്‍, വിന്‍ഡീസ് മുന്‍ നായകന്‍ കോര്‍ട്നി വാല്‍ഷ് എന്നിവരാണ് പൂജാരക്ക് മുമ്പ് നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായവര്‍.
100 ടെസ്റ്റുകള്‍ കളിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്റാണ് പൂജാര. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെങ്സര്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, ഇഷാന്ത് ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്, വിരേന്ദര്‍ സെവാഗ് എന്നിവരാണ് 100 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ 200 ടെസ്റ്റുകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. രണ്ടാമതുള്ള നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് 163 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.