ആർസിബിയുടെ ക്യാപ്റ്റനായി സ്‌മൃതി മന്ദാനയെത്തും

0
65

ആർ‌സി‌ബിയുടെ വനിതാ ടീമിന്റെ ക്യാപ്റ്റനായി സൂപ്പർതാരം സ്‌മൃതി മന്ദാന എത്തും. ടീമിന്റെ വിജയത്തിന് വേണ്ടി തന്റെ നൂറ് ശതമാനവും അർപ്പിക്കുമെന്നായിരുന്നു തീരുമാനം അറിഞ്ഞതിന് പിന്നാലെ സ്‌മൃതിയുടെ മറുപടി. ടി20 ലീഗിന്റെ ഉദ്ഘാടന സീസണിന് മുന്നോടിയായി ഫെബ്രുവരി 13ന് തിങ്കളാഴ്‌ച മുംബൈയിൽ നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ സ്‌മൃതിയാണ് ആദ്യമായി ഒരു ടീം സ്വന്തമാക്കിയ താരം.

മാത്രമല്ല താരത്തെ സ്വന്തമാക്കാൻ ആർസിബി 3.4 കോടി രൂപ നൽകിയതോടെ ലീഗിലെ ഏറ്റവും ചെലവേറിയ കളിക്കാരി കൂടിയായി സ്‌മൃതി മാറിയിരുന്നു. ആർ‌സി‌ബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ സീനിയർ താരം കോഹ്‌ലിയെയും ആർസിബി പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റൻ ഡു പ്ലെസിസിനെയും ഉൾക്കൊള്ളുന്ന ഒരു വീഡിയോ പങ്കിട്ടിരുന്നു.

ആർസിബി വനിതാ ടീം ക്യാപ്റ്റന്റെ പേര് ഇരുവരും വെളിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. “18-ാം നമ്പറിൽ നിന്ന് മറ്റൊന്നിലേക്ക്, ഒരു നായകനിൽ നിന്ന് മറ്റൊന്നിലേക്ക്, വിരാട് കോഹ്‌ലിയും ഫാഫ് ഡു പ്ലെസിസും ചേർന്ന് വനിതാ പ്രീമിയർ ലീഗിനുള്ള ആർസിബിയുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു: സ്‌മൃതി മന്ദാന” എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കുറിപ്പ്.

“ഹായ് ആർ‌സി‌ബി ആരാധകരേ, വളരെ സവിശേഷമായ ഒരു പ്രഖ്യാപനം നടത്താൻ ഇതാ നിങ്ങളുടെ നമ്പർ 18 എത്തിയിരിക്കുന്നു. കഴിഞ്ഞ ദശകത്തിലേറെയായി ആർസിബിയെ നയിക്കുന്നത് എന്റെ കരിയറിലെ വളരെ ആസ്വാദ്യകരവും അവിസ്‌മരണീയവുമായ ഘട്ടമാണ്. ഒരു ക്യാപ്റ്റൻ ഗ്രൂപ്പിന്റെ നേതാവ് മാത്രമല്ല. ചുറ്റുമുള്ള എല്ലാവരുടെയും ബഹുമാനം സമ്പാദിച്ചുകൊണ്ട്, പുതിയൊരു സംസ്‌കാരം സൃസൃഷ്‌ടിക്കുകയും ആ പൈതൃകം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ഒരാളാണ്” കോഹ്‌ലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here