എലിസബത്ത് രാജ്ഞിയുടെ വിവാഹ ഗൗൺ ധരിച്ച് കൊച്ചുമകൾ വിവാഹിതയായി

0
131

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രിസ് രാജകുമാരിയുടെ വിവാഹം കഴിഞ്ഞു. എലിസബത്ത് രാജ്ഞി തന്റെ വിവാഹത്തിന് ധരിച്ച അതേ ​ഗൗണാണ് ബിയാട്രിസും വിവാഹത്തിന് ധരിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമത്തിൽ ഇടംനേടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൊട്ടാരത്തിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.

വിന്റേജ് ശൈലിയിലുള്ള ഐവറി ഡ്രസ്സിൽ അതിസുന്ദരിയായാണ് ബിയാട്രിസ് എത്തിയത്. വസ്ത്രം മാത്രമല്ല, അതേ കിരീടവും ബിയാട്രിസ് അണിഞ്ഞിട്ടുണ്ട്. 1919ൽ നിർമിക്കപ്പെട്ട വജ്രക്കല്ലുകൾ പതിച്ചതാണ് കിരീടം. ആൻഡ്ര്യൂ രാജകുമാരന്റെയും സാറയുടെയും മകളായ ബിയാട്രിസ് ഇറ്റാലിയൻ വ്യവസായിയായ എഡോർ‍ഡോ മോപ്പെല്ലി മോസിയെയാണ് വിവാഹം കഴിച്ചത്. എലിസബത്ത് രാജ്ഞി, ഭർത്താവ് ഫിലിപ്പ് എന്നിവർക്കൊപ്പം വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here