യുപിഐ ഇടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ചെലവേറും.

0
70

ഏപ്രില്‍ 1 മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ പോകുകയാണ്. ഇതോടെ യുപിഐ ഇടപാടും ചെലവേറിയതാകുമെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. യുപിഐ പേയ്മെന്റുകള്‍ സംബന്ധിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NCPI) ഒരു സര്‍ക്കുലര്‍ പുറത്തിറക്കി. ഇത് പ്രകാരം ഏപ്രില്‍ 1 മുതല്‍ യുപിഐ വഴി നടത്തുന്ന മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്ക് പിപിഐ (പ്രീപെയഡ് പെയ്‌മെന്റ് ഇന്‍സ്ട്രമെന്റ് ) ചാര്‍ജുകള്‍ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ വാര്‍ത്ത അനുസരിച്ച്,  എന്‍പിസിഐ, പിപിഐ നിരക്ക് 0.5-1.1 ശതമാനം വരെ ചുമത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 1.1 ശതമാനം പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റ് അതായത് പിപിഐ ചുമത്താനാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് നടക്കുന്ന യുപിഐ ഇടപാടുകളുടെ 70 ശതമാനവും 2,000 രൂപയില്‍ കൂടുതലാണ്.

പിപിഐയില്‍ വാലറ്റ് അല്ലെങ്കില്‍ കാര്‍ഡ് വഴിയുള്ള ഇടപാടുകളും ഉള്‍പ്പെടുന്നു. ഇന്റര്‍ചേഞ്ച് ഫീസ് സാധാരണയായി കാര്‍ഡ് പേയ്മെന്റുകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇടപാടുകള്‍ സ്വീകരിക്കുന്നതിനും ചെലവാക്കുന്നതിനും ഇത് ബാധകമാണ്.ഏപ്രില്‍ 1 മുതല്‍ ഈ പുതിയ നിയമം നടപ്പിലാക്കിയ ശേഷം, 2023 സെപ്റ്റംബര്‍ 30 ന് മുമ്പ് ഇതിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ അതിന്റെ സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here