കൊച്ചി: കളമശേരി എച്ച്.എം. ടി. ജംഗ്ഷന്‍ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
എച്ച്.എം. ടി. ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
നിലവില്‍ 10 കോടി രൂപയുടെ ഭരണാനുമതിയാണ് എച്ച് എം ടി ജംഗ്ഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിരിക്കുന്നത്. ജംഗ്ഷനില്‍ നിന്നും കാക്കനാട് ഭാഗത്തേക്കുള്ള റോഡില്‍ 21.5 മീറ്റര്‍ വീതിയിലും ഇടപ്പള്ളി ഭാഗത്തേക്ക് 20.5 മീറ്റര്‍ വീതയിലും എന്‍ എ ഡി ഭാഗത്തേക്ക് 15 മീറ്റര്‍ വീതിയിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.
എച്ച് എം ടി ജംഗ്ഷനില്‍ നിലവിലെ സ്ഥിതി നിലനിര്‍ത്തി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് വികസനം പൂര്‍ത്തിയാക്കാനും രണ്ടാം ഘട്ടമായി ഓവര്‍ ബ്രിഡ്ജ് നവീകരണം പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ്, കെ. ആര്‍. എഫ്. ബി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു പരമേശ്, അസിസ്റ്റന്‍്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. എം. ശില്‍പ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. എം. സ്വപ്ന, അസിസ്റ്റന്‍്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.