അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ എത്തിയ കാര്‍ ജീവനെടുത്തു

0
54

തിരുവനന്തപുരം: ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തിന്‍റെ ഞെട്ടലില്‍ നാട്. കെ.ടി.സി.ടി. ആർട്സ് കോളേജ് എം.എ. (ഇംഗ്ലീഷ്) വിദ്യാർത്ഥിനിയായ ശ്രേഷ്ഠ ഇനി വീട്ടിലേക്കില്ല എന്നത് ഓര്‍ക്കാന്‍ പോലും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കഴിയുന്നില്ല.

ഇന്നലെ വൈകുന്നേരം 3.30ന് നടന്ന അപകടത്തിൽ കോളജ് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസ് സ്റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്.

കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നിൽ ഇടിക്കുകയും തുടർന്ന് ഇവിടെ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. മറ്റൊരു വിദ്യാർത്ഥിനി ആൽഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടായ ആറ്റിങ്ങലിലേക്ക് ബസ് കയറാന്‍ സ്റ്റോപ്പില്‍ നിന്ന് മുന്നോട്ട് നീങ്ങവേയാണ് ശ്രേഷ്ഠയെയും മറ്റുള്ള വിദ്യാര്‍ഥികളെയും ഇടത് വശത്ത്‌ കൂടി വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചത്. കല്ലമ്പലം പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here