നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത , പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കി
‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല, പിടിച്ചുപറിച്ചിട്ടില്ല, നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും” എന്ന് അവർ മാധ്യമങ്ങളുടെ മുന്നിൽ വ്യക്തമാക്കി.. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത് . അത് എന്റേതാണെന്ന് എനിക്ക് ജനങളുടെ മുൻപിലും കോടതിയുടെ മുൻപിലും തെളിയിക്കണം . വേറെ ഏത് പാവങ്ങള്‍ക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. ഇവര്‍ക്ക് കൊടുക്കണമെങ്കില്‍ എന്നെ കൊല്ലേണ്ടി വരും.വേണമെങ്കില്‍ തന്നെ നിയമത്തിന്റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വസ്തു ഏറ്റെടുക്കാം.
കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും ഈ വസ്തു വിട്ടുനല്‍കില്ല’ വേണമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വസന്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.