ആത്മാവ് അലഞ്ഞു നടക്കുന്നെന്ന് ശ്രുതി; മൈക്കിൾ ജാക്സന്റെ ‘നെവർലാന്റ് ബംഗ്ലാവ് വിറ്റത് 161 കോടി രൂപയ്ക്ക്

0
69

കാലിഫോർണിയ: മൈക്കിൾ ജാക്‌സൻ മരണമടഞ്ഞെങ്കിലും,  കോടിക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളിൽ ഇന്നും പോപ് ഇതിഹാസം ,  ഓർമയായി   ജീവിച്ചിരിക്കുന്നുണ്ട്. അമേരിക്കൻ കോടീശ്വരനായ  റോൺ ബർക്കിൾ,    ജാക്‌സന്റെ സാമ്രാജ്യമായിരുന്ന കാലിഫോർണിയയിലെ നെവർലാന്റ് ബംഗ്ലാവ് ലേലത്തിൽ സ്വന്തമാക്കിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.  2700 ഏക്കർ വരുന്ന ബംഗ്ലാവ് 161 കോടി രൂപയ്ക്കാണ്   ഈ  കോടീശ്വരൻ  സ്വന്തമാക്കിയിരിക്കുന്നത് .

15 വർഷക്കാലം  ഇവിടെ  താമസിച്ച  ജാക്‌സൻറെ,   വളർത്തുമൃഗങ്ങളും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിറഞ്ഞതാണ് നെവർലാന്റ്. നാല് വർഷം മുൻപ് 730 കോടി രൂപയ്ക്ക് വിൽക്കാനിരുന്ന എസ്റ്റേറ്റാണ്, ഇപ്പോൾ  161 കോടി രൂപയ്ക്ക് വിൽക്കേണ്ടി വന്നത്. 2005ൽ എസ്റ്റേറ്റ് വിൽപ്പനയ്ക്ക് വെച്ചപ്പോൾ നൂറ് മില്ല്യണായിരുന്നു വില പറഞ്ഞിരുന്നത്. എന്നാൽ ജാക്‌സന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ആത്മാവ് എസ്റ്റേറ്റിലും ബംഗ്ലാവിലും അലഞ്ഞു തിരഞ്ഞ് നടക്കുന്നു എന്ന പ്രചാരണമാണ് വിലയിടിയാൻ കാരണമായത്.

1982ലാണ് ബംഗ്ലാവ് നിർമ്മിച്ചത്. ബംഗ്ലാവിനകത്ത് നാല് ഏക്കറിൽ ഒരു കൃത്രിമ തടാകവും ഒരുക്കിയിട്ടുണ്ട്, ആറ് ബെഡ്‌റൂമുകളാണ് ഉള്ളത്. സമീപത്തായൊരു പൂൾ ഹൗസുമുണ്ട്. കൂടാതെ മൂന്ന് അതിഥി മന്ദിരങ്ങളും ഇവിടെയുണ്ട്. 12500 ചതുരശ്ര അടിയുള്ള ബംഗ്ലാവും,  3700 ചതുരശ്ര അടിയുടെ നീന്തൽ കുളവും,  വീടും,  സിനിമാ തീയറ്ററും,  ഡാൻസ് സ്റ്റുഡിയോയും അടങ്ങുന്നതാണ് എസ്റ്റേറ്റ്.

ജാക്‌സന്റെ കരിയറിലെ പല ഹിറ്റുകളും ഈ ബംഗ്ലാവിൽ താമസിക്കുന്ന കാലത്തായിരുന്നു പുറത്തുവന്നത്. 2009ൽ മൈക്കിൾ ജാക്‌സൺ മരണമടഞ്ഞു. തുടർന്ന് 11 വർഷമായി എസ്റ്റേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. കുട്ടികൾക്കായുള്ള പാർക്കിൽ എത്തിയ ഒരു ബാലനെ ലൈംഗികമായി പീഡിപ്പിച്ചു  എന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് നെവർലാന്റ് എസ്റ്റേറ്റ് വിവാദത്തിലകപ്പെട്ടത്. കേസ് നടന്നെങ്കിലും എല്ലാ കുറ്റങ്ങളിൽ നിന്നും ജാക്‌സൺ മോചിതനായി.

എസ്‌റ്റേറ്റിന്റെ ഉടമസ്ഥതയിൽ 40 ശതമാനം ഓഹരിയുള്ള ജാക്‌സന്റെ മാതാവ് കാതറിന്റെ നേതൃത്വത്തിലാണ് എസ്‌റ്റേറ്റ് വിൽപ്പനയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആ സമയത്താണ് എസ്റ്റേറ്റിൽ ജാക്‌സന്റെ പ്രേതം അലഞ്ഞുനടക്കുകയാണെന്ന പ്രചാരണം ഉണ്ടായത്. നിരവധി വ്യാജ വീഡിയോകളും പ്രചരിച്ചു. അതിനിടെയാണ് വിൽപ്പന നടന്നെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. റോൺ ബർക്കിൾ ഇവിടെ കോടീശ്വരന്മാർക്കായി റിസോർട്ട് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here