വയനാട്ടിലെ മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

0
67

വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക്. വേനൽ കടുത്തതോടെ കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വന്യജീവിസങ്കേതങ്ങളിൽ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ ഭീഷണിയും നിലവിലുണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസം സൃഷ്‌ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണ് താല്‍ക്കാലികമായി നിരോധനം ഏർപ്പെടുത്തി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here