ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മണിപ്പൂരിലെ ജെഡിയു എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതിന് പിന്നാലെയാണ് നിതീഷിന്റെ ആഹ്വാനം. മറ്റു പാര്‍ട്ടികളെ ബിജെപി എങ്ങനെ ഇല്ലാതാക്കുമെന്നതിന്റെ തെളിവാണ് ഹിമാചല്‍ പ്രദേശിലും മണിപ്പൂരിലും കണ്ടതെന്ന് ജെഡിയു നേതാക്കള്‍ പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിയും ജെഡിയുവും പരസ്പരം കൊമ്പുകോര്‍ക്കുന്നതിനിടെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം. ഭരണഘടനാ വിരുദ്ധമായ നീക്കമാണ് ബിജെപി നടത്തുന്നതെന്നും നിതീഷ് കുറ്റപ്പെടുത്തി.
ദിവസങ്ങള്‍ പിന്നിടവെയാണ് മണിപ്പൂരില്‍ ജെഡിയുവിന് ബിജെപി തിരിച്ചടി നല്‍കിയത്. ജെഡിയുവിന്റെ ആറില്‍ അഞ്ച് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ഫലത്തില്‍ ജെഡിയു മണിപ്പൂരില്‍ ഇല്ലാതായി. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് ജെഡിയു സ്ഥാനാര്‍ഥികളാണ് ജയിച്ചിരുന്നത്. 2020ല്‍ അരുണാചല്‍ പ്രദേശിലും ജെഡിയു ഇതേ സാഹചര്യം നേരിട്ടിരുന്നു. ഇവിടെ ഏഴ് എംഎല്‍എമാരാണ് ജെഡിയുവിനുണ്ടായിരുന്നത്. ആറ് പേരും ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞാഴ്ച ബാക്കിയുള്ള ഒരു ഒരു എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു