6 കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവതി തന്റെ പതിനേഴാമത്തെ കുരുന്നിനായി കാത്തിരിക്കുകയാണ്. യുഎസിലെ നോർത്ത് കരോലിന സ്വദേശിയാണ് ഈ അപൂർവ ഭാഗ്യവതി. 20 കുട്ടികൾഡക്ക് ജന്മം നൽകണമെന്നാണ് യുവതിയുടെ ആഗ്രഹം.
നോർത്ത് കരോലിനയിൽ താമസിക്കുന്ന പാറ്റി ഹെർണാണ്ടസും ഭർത്താവ് കാർലോസിനുമാണ് 16 കുഞ്ഞുങ്ങൾ ജനിച്ചത്. അടുത്ത വർഷം മാർച്ചിൽ ഇവരുടെ 17 മത്തെ കുരുന്നും ദമ്പതികളുടെ കൈകളിലേക്ക് എത്തും. ഹെർണാണ്ടസും ഭർത്താവ് കാർലോസും കുട്ടികൾക്കെല്ലാം സി -യിൽ തുടങ്ങുന്ന പേരുകളാണ് നൽകിയിരിക്കുന്നത്.
ഭർത്താവും കുട്ടികളുടെ പിതാവുമായ കാർലോസിന്റെ പേരിന്റെ ആദ്യ അക്ഷരം സി ആയതിനാലാണ് ദമ്പതികൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.ദമ്പതികൾക്ക് ആറ് ആൺകുട്ടികളും പത്ത് പെൺകുട്ടികളുമാണ് ഉള്ളത്. അതിൽ മൂന്ന് സെറ്റ് ഇരട്ടകളാണ്. കാർലോസ് ജൂനിയർ (14), ക്രിസ്റ്റഫർ (13), കാർല (11), കെയ്റ്റ്ലിൻ (11), ക്രിസ്റ്റ്യൻ (10), സെലസ്റ്റെ (10), ക്രിസ്റ്റീന ( 9), കാൽവിൻ (7), കാതറിൻ (7), കാലേബ് (5), കരോളിൻ (5), കാമില (4), കരോൾ (4), ഷാർലറ്റ് (3), ക്രിസ്റ്റൽ (2), ക്ലേട്ടൺ (1) എന്നിങ്ങനെ ആണ് കുട്ടികളുടെ പേരുകൾ.