മുംബൈ: മഹാരാഷ്ട്രയിൽ 303 പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രോഗ ബാധിതരായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 12,290 ആയി.
ജോലിയില്‍ നിന്നും വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചു മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോവിഡ് ബാധിച്ചു മരിച്ച പോലീസുകാരുടെ എണ്ണം 125 ആയി ഉയര്‍ന്നു.