തിരുവനന്തപുരം: ഓണത്തിന് മുൻപ് സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ മാസം 24ന് മുമ്പ് ശമ്പളവും ആനുകൂല്യങ്ങളും നൽകും. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയും രണ്ടാഴ്ചയ്ക്കുള്ളിൽ നൽകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിപണിയിൽ പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നടപടി. പെൻഷൻ 20 മുതൽ വിതരണം ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.